ഇടതുമുന്നണിയിലേക്ക് മാണിക്ക് സ്വാഗതം;കൊടിയേരി

single-img
4 March 2014

kodiyeriധനമന്ത്രി കെ എം മാണി യുഡിഎഫ് വിട്ട്വന്നാൽ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. മുന്നണി വിട്ടാല്‍ കേരള കോണ്‍ഗ്രസ് വഴിയാധാരമാകില്ലെന്നും കോടിയേരി പറഞ്ഞു. കസ്തൂരിരംഗന്‍ വിഷയത്തില്‍ ഓഫീസ് മെമ്മാറാണ്ടം പര്യാപ്തമല്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

നവംബര്‍ പതിമൂന്നിലെ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസ് രാജിഭീഷണി മുഴക്കിയിരുന്നു. നവംബര്‍ പതിമൂന്നിലെ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിക്കില്ലെന്ന കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെയാണ് മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കോടിയേരി രംഗത്തെത്തിയത്.