കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ നിർത്തിവെയ്ക്കും:മുഖ്യമന്ത്രി

single-img
4 March 2014

മൂന്നുലക്ഷം രൂപവരെയുള്ള കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ ജൂണ്‍ 30 വരെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഇതെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി അറിയിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം കേന്ദ്ര ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇവര്‍ക്കായുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകള്‍ ആയി മാറ്റും എന്നും മുഖ്യമന്ത്രി അറിയിച്ചു.