പ്രശാന്ത് ഭൂഷണ്‍ വി.എസുമായി കൂടിക്കാഴ്ച നടത്തി; പാമോയില്‍ കേസില്‍ വി?സിനു വേണ്ടി ഭൂഷന്‍ ഹാജരാകും

single-img
3 March 2014

AAP Prashant Bhushan Achuthanandanമുതിര്‍ന്ന അഭിഭാഷകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും കേസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് എത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കു പിന്നാലെ പാമോയില്‍ കേസില്‍ വി.എസിന് വേണ്ടി ഹാജരാകുമെന്ന് പ്രശാന്ത്ഭൂഷന അറിയിച്ചു. അരവിന്ദ് കേജരിവാള്‍ വി.എസിനെ എഎപിയിലേക്ക് ക്ഷണിച്ച കാര്യം ചര്‍ച്ച ചെയ്തില്ലെന്നും വി.എസിന്റെ പിന്തുണ എഎപിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍ എത്തിയത് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വി.എസ്. അച്യുതാനന്ദനും പറഞ്ഞു.