രാത്രിയില്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തല്‍, മസ്‌ക്കറ്റ്‌േഹാട്ടലിലേക്ക് ചെല്ലാന്‍ ക്ഷണം: തന്നെ ദുരുപയോഗം ചെയ്തവരില്‍ പ്രധാനി അബ്ദുള്ളക്കുട്ടി എം.എല്‍.എയെന്ന് സരിത

single-img
3 March 2014

Sarithaഎ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി സരിത എസ്.നായര്‍.

തന്നെ ദ്രോഹിച്ചവരില്‍ പ്രധാനിയാണ് അബ്ദുള്ളക്കുട്ടിയെന്നും രാത്രിയില്‍ നിരന്തരം തന്നെ ഫോണില്‍ വിളിച്ച് അബ്ദുള്ളക്കുട്ടി ശല്യം ചെയ്തിരുന്നുവെന്നും സരിത വെളിപ്പെടുത്തി. താന്‍ അറസ്റ്റിലാവുന്നതിന് രണ്ടു മാസം മുന്‍പ തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് എംഎല്‍എ ക്ഷണിച്ചു സരിത പറഞ്ഞു. പല രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ തന്നെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും അതില്‍ മുന്നിട്ടു നില്‍ക്കുന്ന വ്യക്തികളിലൊരാളാണ് അബ്ദുള്ളക്കുട്ടിയെന്നും സരിത പറഞ്ഞു.