പാകിസ്ഥാനില്‍ കോടതിവളപ്പിലുണ്ടായ ചാവേറാക്രമണത്തില്‍ 11 മരണം

single-img
3 March 2014

map_of_pakistanപാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ കോടതിവളപ്പിലുണ്ടായ ചാവേറാക്രമണത്തില്‍ ഒരു സെഷന്‍സ് ജഡ്ജിയുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാരുമായി പാക് താലിബാന്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു കനത്ത പോലീസ് സുരക്ഷയുള്ള കോടതി സമുച്ചയത്തിലാണ് ആക്രമണമുണ്ടായത്.

കോടതിവളപ്പില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ വെടിവയ്പ്പ് നടത്തിയ ശേഷം രണ്ടുതവണ സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു.