അച്ഛന്റെ മരണം: മകള്‍ അറസ്റ്റില്‍

single-img
3 March 2014

Blood_scissors_by_mphdpപാലപ്പെട്ടി സ്വദേശി ഗോപിയുടെ(58) മരണവുമായി ബ ന്ധപ്പെട്ടു 16 വയസുള്ള മകളെ പോലീസ് അറസ്റ്റു ചെയ്തു. കത്രികകൊണ്ടു ശ്വാസകോശത്തിലേറ്റ മുറിവിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയതും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണത്തിനു കാരണമായെന്നും പോലീസ് പറഞ്ഞു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ മകളെ ജാമ്യത്തില്‍വിട്ടു.

സ്ഥിരം വീട്ടില്‍ മദ്യപിച്ചെത്തി ഭാര്യയെ ണ്‍ഗോപി മര്‍ദ്ദിക്കുക പതിവായിരുന്നു. സംഭവം നടന്ന ദിവസം വീട്ടില്‍ മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുന്നതുകണ്ടു തടയാനെത്തിയ മകളെയും ഗോപി മര്‍ദിച്ചു. ഇതേത്തുടര്‍ന്നു മകള്‍ എറിഞ്ഞ കത്രിക ഗോപിയുടെ നെഞ്ചില്‍ തുളച്ചുകയറുകയായിരുന്നു. സംഭവശേഷം ഗോപിയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാത്തതിനാല്‍ ഏറെസമയം കഴിഞ്ഞ് അമ്മാവന്റെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ഗോപി മരിച്ചിരുന്നു.

രാത്രി എട്ടോടെ ചാലക്കുടി സിസിഎംകെ ആശുപത്രിയിലെത്തിച്ച ഗോപിയെ കൂടെ വന്നവര്‍ കുഴഞ്ഞുവീണതാണെന്നാണു ഡോക്ടറോടു പറഞ്ഞു. നെഞ്ചിനേറ്റ മുറിവ് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും വീഴ്ചയില്‍ സംഭവിച്ചതാണെന്നു പറഞ്ഞു ബന്ധുക്കള്‍ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ രാവിലെയാണു ഗോപിയുടെ മരണം കൊലപാതകമാണെന്നു പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി