മോഡിയുടെ മത്സരം വാരണാസിയിലെങ്കില്‍ എതിരാളി കെജരിവാള്‍

single-img
3 March 2014

Arvind Kejriwal--621x414ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ നിന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ജനവിധി തേടിയാല്‍ എതിരാളിയായെത്തുന്നത് കേജ്‌രിവാളായിരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. ലോക്‌സഭ തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ആണ് കേജ്‌രിവാള്‍ മോഡിക്കെതിരേ മത്സരിക്കണമെന്ന് അഭ്യര്‍ഥിച്ചത്.

റിലയന്‍സും മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട് കേജ്‌രിവാള്‍ മോഡിയോട് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കു വരാണസിയില്‍ നിന്ന് ഉത്തരം കിട്ടുമെന്ന് മനീഷ് നിസ്വാദിയയും പറഞ്ഞു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ എവിടെ നിന്നും മത്സരിക്കുന്നുവെന്നുള്ള ഒരു സൂചനയും കെജരിവാള്‍ നല്‍കിയില്ല.