കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കുമെന്നവാഗ്ദാനം സിപിഎം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും

single-img
3 March 2014

cpmമൂന്നാം മുന്നണി അധികാരത്തില്‍ എത്തിയാല്‍ റിപ്പോര്‍ട്ട് കസ്തൂരിരംഗന്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചു. ഇതിനോടൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയും സി.പി.എം പുറത്തിറക്കി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യം പാര്‍ട്ടിക്ക് അനുകൂലമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് പകരം പ്രശ്‌നം പഠിക്കാന്‍ പുതിയ സമിതിയെന്ന നിര്‍ദേശവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും ജനങ്ങളുടെയും, ജനപ്രതിനിധികളുടേയും അഭിപ്രായത്തോടൊപ്പം, പരിസ്ഥിതി ശാസ്ത്രജ്ഞരുടേയും അഭിപ്രായം കേട്ട് പുതിയ റിപ്പോര്‍ട്ടിനായി സമിതിയെ രൂപീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുകയെന്നും കേന്ദ്രകമ്മിറ്റിയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. അതോടൊപ്പം റിപ്പോര്‍ട്ട് സംബന്ധിച്ച പ്രശ്‌നം പ്രധാന പ്രചരണ വിഷയമാക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.