ചൈനയിലെ ഭീകരാക്രമണത്തില്‍ മരണം 33 ആയി

single-img
3 March 2014

china-terrorist-at_2839396bചൈനയിലെ യുന്നാന്‍ പ്രവിശ്യാ തലസ്ഥാനമായ കുന്‍മിംഗിലെ റെയില്‍വേസ്റ്റേഷനിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. 130ലധികം പേര്‍ക്കു പരിക്കേറ്റു. സിന്‍ജിയാംഗ് പ്രവിശ്യയിലെ വിഘടനവാദികളായ ഉയിഗര്‍ മുസ്‌ലിം ഭീകരരാണ് ആക്രമണം നടത്തിയതെന്നു ചൈനീസ് അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി കറുത്തവേഷം ധരിച്ചെത്തിയ പത്തോളം അക്രമികള്‍ റെയില്‍വേസ്റ്റേഷനില്‍ ഇരച്ചുകയറി കത്തിയും വാളും ഉപയോഗിച്ച് തലങ്ങുംവിലങ്ങും ആക്രമിക്കുകയായിരുന്നു. നാല് അക്രമികളെ പോലീസ് വെടിവച്ചുകൊന്നു. അക്രമിസംഘത്തിലെ ഒരു വനിതയെ ജീവനോടെ പിടികൂടി. രക്ഷപ്പെട്ട ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തുന്നു. ആസൂത്രിത ഭീകരാക്രമണമാണു നടന്നതെന്നു ചൈനീസ് ആധികൃതര്‍ പറഞ്ഞു.