രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന രീതി ഫലപ്രദമല്ല: ബേനി പ്രസാദ് വര്‍മ

single-img
3 March 2014

beni-prasad-verma_7ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് രാഹുല്‍ ഗാന്ധി തുടരുന്ന രീതി ഫലപ്രദമല്ലെന്ന് കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രചാരണം ശരിയായ വഴിയിലല്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ രീതിയില്‍ നടത്തുകയും പ്രചാരണം ശരിയായി നടത്തുകയും ചെയ്താല്‍ കോണ്‍ഗ്രസിന് 50 സീറ്റുവരെ നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.