ആറന്മുള പദ്ധതി എന്തു വിലകൊടുത്തും നടപ്പാക്കും; സമരം നടത്തുന്നവര്‍ മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍: ആന്റോ ആന്റണി എംപി

single-img
3 March 2014

Anto_Antonyഎന്ത് വിലകെടുത്തും ആറന്മുള വിമാനത്താവളമെന്ന പദ്ധതി നടപ്പിലാക്കുമെന്നും നാടിന്റെ വികസനത്തെ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും ആന്റോ ആന്റണി എംപി.
തിരുവന്തപുരം, എറണാകുളം, കണ്ണുര്‍ ജില്ലകളില്‍ ഉള്ളവര്‍ ആറന്മുളയില്‍ വന്ന് ചില കാട്ടിക്കൂട്ടലുകള്‍ നടത്തുന്നതല്ലാതെ വിമാനത്താവളത്തിനെതിരെ ഒരു ജനകീയ സമരവും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ കോട്ടം വരുന്ന പദ്ധതി ആയിരുന്നെങ്കില്‍ ആദ്യം താന്‍ തന്നെ ഇതിനെ എതിര്‍ത്തേനെ. ആറന്മുള അമ്പലത്തിന് 1000 മീറ്റര്‍ മാറിയാണ് വിമാനത്താവളത്തിന്റെ റണ്‍വേ എന്നതിനാല്‍ അമ്പലത്തിന്റെ കൊടിമരത്തിന് യാതൊരുവിധ കേടുപാടും സംഭവിക്കുന്നില്ല. ക്ഷേത്രങ്ങളുടെ പേരുപറഞ്ഞ് വികസനത്തെ അട്ടിമറിക്കാനുള്ള ചില തല്‍പര കക്ഷികളുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.