രശ്മി വധക്കേസില്‍ ബിജുവിനെ സംരക്ഷിച്ചത് ഐഷ പോറ്റി എംഎല്‍എയെന്ന് സരിത

single-img
1 March 2014

saritha9326രശ്മി വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി സരിത എസ്. നായര്‍. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചത് ഐഷ പോറ്റി എംഎല്‍എയാണെന്ന് സരിത അറിയിച്ചു. എറണാകുളത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സരിത.

രശ്മി വധക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചത് കൊട്ടാരക്കര എംഎല്‍എയയായ. ഐഷ പോറ്റിയാണ്. ഇപ്പോള്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനും ബിജുവിനെ സഹായിച്ചിട്ടുണെ്ടന്നും സരിത പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ പേരു താന്‍ വെളിപ്പെടുത്തുന്നില്ലെന്നും സരിത അറിയിച്ചു.