രാഹുല്‍ ഗാന്ധിയെ ഉമ്മവച്ച സ്ത്രീ പൊള്ളലേറ്റു മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

single-img
1 March 2014

rahul-ghandiകഴിഞ്ഞ ദിവസം നടന്ന ആസാം സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധിയെ ഉമ്മവച്ച സ്ത്രീ തീപ്പൊള്ളലേറ്റു മരിച്ച നിലയില്‍. പഞ്ചായത്ത് വാര്‍ഡ് മെമ്പറായ ബോണ്ടി എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവിനെ 40 ശതമാനം പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ആസാമിലെത്തിയ രാഹുല്‍ ഗാന്ധിയുമായി സ്ത്രീകള്‍ സൗഹൃദസംഭാഷണം നടത്തുന്നതിനിടെ ബോണ്ടിയും മറ്റൊരു സ്ത്രീയും അദ്ദേഹത്തെ പരസ്യമായി ചുംബിക്കുകയായിരുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ വഴി വാര്‍ത്ത പരന്നതോടെ ഇവരുടെ ഭര്‍ത്താവ് ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി അയല്‍ക്കാര്‍ അറിയിച്ചു. ഭര്‍ത്താവ് തീകൊളുത്തി ഇവരെ കൊന്നതാകാമെന്ന് നാട്ടുകാര്‍ പറയുന്നു.