ആരും വിഷമിക്കേണ്ട; പെട്രോള്‍- ഡീസല്‍ വില കൂട്ടിയിട്ടുണ്ട്

single-img
1 March 2014

petrol pumpകുറച്ചുകാലമായി മാറ്റമില്ലാതിരുന്ന ഇന്ധനവില കൂട്ടിക്കൊണ്ട് എണ്ണ കമ്പനികള്‍ മാര്‍ച്ച് മാസത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം നടന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇന്ധന വില വര്‍ധിപ്പിക്കാന്‍ തീരുമാനമായി. പെട്രോള്‍ ലിറ്ററിന് 60 പൈസയും ഡീസല്‍ ലിറ്ററിന് 50 പൈസയും കൂടും. വില വര്‍ധന ഇന്ന് അര്‍ധ രാത്രി മുതല്‍ നിലവില്‍ വരുമെന്നും എണ്ണ കമ്പനികള്‍ അറിയിച്ചു.