ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ അന്തരിച്ചു.

single-img
1 March 2014

Former_BJP_Pres15849ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നണ്ണ് അന്ത്യം.74 വയസായിരുന്നു.ആന്ധ്രപ്രദേശിലെ മദിഗ ദളിത് കുടുംബത്തില്‍ ജനിച്ച ബംഗാരു ലക്ഷ്മണ്‍ 2000-2001 കാലഘട്ടത്തില്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനും 1999- 2000 കാലഘട്ടത്തില്‍ റെയില്‍വേ വകുപ്പില്‍ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റുമായിരുന്നു.

തെഹൽക്ക ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങിയ ബംഗാരു ലക്ഷ്മൺ ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു. ആയുധ ഇടപാടുകാരെന്ന വ്യാജേന എത്തിയ തെഹൽക്ക സംഘത്തിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ലക്ഷ്മണിന് നാലു വർഷം തടവു ശിക്ഷ ലഭിച്ചിരുന്നു.