ഏഷ്യ കപ്പ്: ഇന്ത്യക്ക് തോല്‍വി

single-img
1 March 2014

Srilankaഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടു വിക്കറ്റിന് ശ്രീലങ്കയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ജയിക്കാന്‍ 265 റണ്‍സ് വേണ്ടിയിരുന്ന ലങ്ക നാല് പന്ത് ശേഷിക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സംഗക്കാരയുടെ സെഞ്ചുറിയാണ് ലങ്കയുടെ വിജയത്തില്‍ നിര്‍മായകമായത്. 84 പന്ത് മാത്രം നേരിട്ട സംഗക്കാര 12 ഫോറും ഒരു സിക്‌സും അടക്കം 103 റണ്‍സ് നേടി. സംഗക്കാരയാണ് മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടി. 94 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയ്ക്ക് കരുത്തായത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 48 റണ്‍സ് നേടി.