എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശാരദാ ഗ്രൂപ്പിന്റെ വസ്തുവകകള്‍ കണ്ടുകെട്ടി
27 February 2014
പശ്ചിമ ബംഗാളിലെയും ഒഡീഷയിലേയും ശാരദാ ഗ്രൂപ്പു കമ്പനികളുടെ 35.4 കോടി രൂപ വിലമതിക്കുന്ന വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് അനുസരിച്ചു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കിഴക്കന്‍ റീജണ്‍ കോല്‍ക്കത്ത, ഭുവനേശ്വര്‍, ഗുവാഹത്തി എന്നിവടങ്ങളിലെ ശാരദാ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തതായും ഡയറക്ടറേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.