പി.ജെ ജോസഫും തോമസ് ഐസക്കും കൂടിക്കാഴ്ച നടത്തി

single-img
25 February 2014

pjtഎല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്കു ക്ഷണിച്ചതിനു പിന്നാലെ മന്ത്രി പി.ജെ. ജോസഫും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഡോ. തോമസ് ഐസക്കും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. പുളിങ്കുന്നില്‍ നിന്ന് വീട്ടിലേക്കു മടങ്ങുന്ന വഴി ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പതിനഞ്ച് മിനിറ്റോളം ചര്‍ച്ച നീണ്ടു. അതേസമയം, ചര്‍ച്ചയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇരുനേതാക്കളും തയാറായില്ല.