ജോസഫിനെ ക്ഷണിച്ചിട്ടില്ലെന്ന് പിണറായി
25 February 2014
പി.ജെ.ജോസഫിനെ ഇപ്പോള്‍ എല്‍ഡിഎഫിലേക്കു സ്വാഗതം ചെയ്യേണ്ട സാഹചര്യമില്ലെന്നും ഇതു സംബന്ധിച്ച് എല്‍ഡിഎഫില്‍ യാതൊരു ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള കോണ്ഗ്രസിനകത്താണു ചര്‍ച്ചകള്‍ നടക്കുന്നുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം വിശ്വന് ആരെയും എല്‍ഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നും കാണുന്നവരെയെല്ലാം പാര്‍ട്ടിയിലേക്കു ക്ഷണിക്കുന്നവരല്ല എല്‍ഡിഎഫുകാരെന്നും ആര്‍ക്കും തോന്നിയതു പോലെ കയറി വരാനുള്ള സംവിധാനമല്ല എല്‍ഡിഎഫെന്നും പിണറായി പറഞ്ഞു.