ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ അല്‍പ്പം കൂടി കാത്തിരിക്കണം: ഉമ്മന്‍ചാണ്ടി

single-img
25 February 2014

Oommen chandy-9അല്‍പ്പദിവസം കൂടി കാത്തിരുന്നാല്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ തീരുമാനമറിയാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നും മികച്ച വിജയം നേടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തു സീറ്റിന്റെ കാര്യത്തില്‍ യോജിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് – എം നേതാവ് ആന്റണി രാജുവിന്റെ ഇടുക്കിയില്‍ സൗഹൃദമത്സരം നടത്തണമെന്ന പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആരാണു പറഞ്ഞത്? എന്നിട്ട് എന്തായി? പറഞ്ഞതു തിരുത്തിയില്ലേ എന്നു ചോദിച്ചു കൊണ്ടു മുഖ്യമന്ത്രി പത്രസമ്മേളന വേദി വിട്ടു.