സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കലാപക്കേസുകള്‍ അന്വേഷിക്കാന്‍ നിയമിക്കുമെന്ന് കെജരിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം

single-img
25 February 2014

kejariwal evarthaഅധികാരത്തിലെത്തിയാല്‍ രാജ്യത്ത് നടന്നിട്ടുള്ള വിവിധ കലാപങ്ങളുമായി ബന്ധപ്പെട്ട് 23,500 ഓളം കേസുകളില്‍ അന്വേഷണത്തിന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കുമെന്ന് അരവിന്ദ് കെജരിവാള്‍. ഉടന്‍ അന്വേഷണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ ജനങ്ങളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലോ ഏതെങ്കിലും സംസ്ഥാനത്തോ തങ്ങള്‍ അധികാരത്തില്‍ വരുന്നതെവിടെയാണെങ്കിലും കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷണം ഊര്‍ജിതമാക്കും. ഒരു കേസിലെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കി കലാപത്തിനു തുടക്കമിട്ട നേതാവിനെ തുറുങ്കിലടയ്ക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ രാജ്യത്ത് ആവര്‍ത്തിക്കില്ലെന്നും കെജരിവാള്‍ വ്യക്തമാക്കി.