ഭൂരഹിത കേരളം സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി

single-img
25 February 2014

omenഭൂരഹിത കേരളം സർക്കാരിന്റെ സ്വപ്ന പദ്ധതിയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.  റവന്യൂ ദിനാചരണം വി.ജെ.ടി ഹാളിൽ   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇടത്തരക്കാരന് സ്വന്തമായി മൂന്ന് സെന്റ് ഭൂമി വാങ്ങി  വീട് വയ്ക്കാനാവാത്ത   സാഹചര്യത്തിലാണ് ഭൂരഹിത കേരളം പദ്ധതിയെക്കുറിച്ച് സർക്കാർ ആലോചിച്ചത്.

ഇതുവരെ ഒരു ലക്ഷത്തിൽപ്പരം പേർക്ക് ഭൂമി നൽകി. ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകണമെന്നാണ് ആഗ്രഹം. തികയാതെ വന്നാൽ ഭൂമി അധികമായുള്ളവരിൽ നിന്ന് ഏറ്റെടുക്കേണ്ടി വരും. എന്നിട്ടും തികഞ്ഞില്ലെങ്കിൽ വില കൊടുത്ത് വാങ്ങുമെന്ന്  മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിനെക്കുറിച്ച് 15 വര്‍ഷം മുമ്പുള്ള കാഴ്ചപ്പാടല്ല ഇന്ന് ജനങ്ങള്‍ക്കുള്ളത്. സേവനങ്ങള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് അത് സമയബന്ധിതമായി നല്‍കണം. പൊതുജനങ്ങള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട സേവനങ്ങള്‍ പലതും റവന്യൂ വകുപ്പില്‍ നിന്നാണ് ലഭിക്കേണ്ടത്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരമാവധി വേഗത്തിലാക്കുന്നതിന് വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.