യുക്രെയിനില്‍ സ്പീക്കര്‍ അലക്‌സാണ്ടര്‍ തര്‍ക്കനോവ് ഇടക്കാല പ്രസിഡന്റ്

single-img
24 February 2014

UKRAINE-POLITICS-RIGHTS-TURCHYNOVവിക്ടര്‍ യാനുക്കോവിച്ചിനെ പുറത്താക്കിയതിനു പിന്നാലെ യുക്രെയിനില്‍ സ്പീക്കര്‍ അലക്‌സാണ്ടര്‍ തര്‍ക്കനോവിനെ ഇടക്കാല പ്രസിന്റായി പാര്‍ലമെന്റ് തെരഞ്ഞെടുത്തു.ഞായറാഴ്ച തര്‍ക്കനോവ് ചുമത ഏറ്റെടുത്തു. ചൊവ്വാഴ്ചക്കകം പുതിയ ഐക്യസര്‍ക്കാരിന് രൂപം നല്‍കണമെന്ന് എംപിമാരോട് തര്‍ക്കനോവ് ആവശ്യപ്പെട്ടു. കീവിനുസമീപമുള്ള വിക്ടര്‍ യാനുക്കോവിച്ചിന്റെ ആഡംബര എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനും പാര്‍ലമെന്റ് തീരുമാനിച്ചു. നേരത്തെ പ്രക്ഷോഭകാരികള്‍ ഈ എസ്റ്റേറ്റ് കയ്യേറിയിരുന്നു.