ഹോസ്ദുര്‍ഗ്ഗ് കേസ് ഒത്തുതീര്‍ന്നു; സരിതയുടെ പുതിയ മൂന്നു കേസുകളില്‍ കൂടി വാറണ്ട്

single-img
24 February 2014

saritha s nairഹോസ്ദുര്‍ഗ് കോടതിയില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്കെതിരേ നല്കിയ കേസ് പരാതി പിന്‍വലിച്ചതോടെ ഒത്തുതീര്‍പ്പായി. പണം തിരികെനല്കാമെന്ന് വാക്കാല്‍ ഉറപ്പു നല്കിയതിനാലാണ് കേസ് പിന്‍വലിച്ചത്. സരിതയ്‌ക്കൊപ്പം ബിജു രാധാകൃഷ്ണന്‍, സരിതയുടെ അമ്മ ഇന്ദിര, മാനേജര്‍ രവി എന്നിവര്‍ക്കെതിരേ പവര്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്‍ഫറെ ഉടമ മാധവന്‍ നമ്പ്യാരായിരുന്നു പരാതിക്കാരന്‍.

ഹോസ്ദുര്‍ഗ് പോലീസ് രാവിലെ സരിതയുടെ ചെങ്ങന്നൂരിലെ വീടിനു മുന്നില്‍ പ്രൊഡക്ഷന്‍ വാറണ്ട് പതിച്ചിരുന്നു. അതേസമയം, മൂന്നു പുതിയ കേസുകളില്‍ കൂടി സരിതക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചു. അടുത്ത മാസം അഞ്ചിന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാകണമെന്നാണ് വാറണ്ട്.