സരിത ഒളിവില്‍; പോലീസിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍, വീടിനു മുന്നില്‍ വാറണ്ട് പതിച്ചു

single-img
24 February 2014

saritha9326ഹോസ്ദുര്‍ഗ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിന്റെ പശ്ചാത്തലത്തില്‍ സോളാര്‍ കേസിലെ വിവാദ നായിക സരിത നായര്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.

കേസില്‍ വാറണ്ട് നിലനില്‍ക്കെ സരിത ജയിലില്‍നിന്നു പുറത്തിറങ്ങിയതു വിവാദമായ പശ്ചാത്തലത്തില്‍ സരിതയ്ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി. എന്നാല്‍ പോലീസിന്റെ അറസ്റ്റ് ഭയന്നാണ് ഞായറാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പത്രസമ്മേളനത്തില്‍നിന്നും സരിത പിന്‍മാറുകയും ഒളിവില്‍ പോകുകയുമായിരുന്നു.

കാഞ്ഞങ്ങാടുനിന്നും അറസ്റ്റുവാറണ്ടുമായി ഹോസ്ദുര്‍ഗ് പോലീസ് ചെങ്ങന്നൂര്‍ വൈഎംസിഎക്കു പിറകിലുള്ള സരിതയുടെ കുടുംബവീടിനു മുന്നില്‍ പ്രൊഡക്ഷന്‍ വാറണ്ട് പതിച്ചു. അജ്ഞാതകേന്ദ്രത്തില്‍ തുടരുന്ന സരിത ഹോസ്ദുര്‍ഗ് കോടതിയില്‍ നേരിട്ടു ഹാജരാകാനുള്ള ശ്രമമവും നടത്തുന്നുണെ്ടന്നാണ് അറിയുന്നത്.

എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ കാണുന്നതു സംബന്ധിച്ച് എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകരോടു നിയമോപദേശം തേടാന്‍ പോയതിനാലാണു പത്രസമ്മേളനം മാറ്റിയതെന്നാണു അവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഞായറാഴ്ച പറഞ്ഞത്.