പാക്കിസ്ഥാനില്‍ തീവ്രവാദകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം; 18 മരണം

single-img
24 February 2014

map_of_pakistanപാക്കിസ്ഥാനില്‍ തീവ്രവാദികളുടെ ഒളിസങ്കേതങ്ങള്‍ക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. സമാധാനചര്‍ച്ചകള്‍ താളംതെറ്റിച്ച് തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് സൈന്യം ആക്രമണം നടത്തിയത്. വ്യോമാക്രമണത്തില്‍ തീവ്രവാദികളുടെ സ്‌ഫോടകവസ്തു നിര്‍മാണശാലയും വന്‍തോതില്‍ സ്‌ഫോടകവസ്തുക്കളും നശിപ്പിച്ചതായി മുതിര്‍ന്ന സൈനിക വക്താവ് അറിയിച്ചു. ഭീകരരുടെ രണ്ട് ഒളിസങ്കേതങ്ങളും തകര്‍ത്തു.