ജോസഫ് വിഭാഗത്തിന് എല്‍.ഡി.എഫിലേക്ക് തിരിച്ചുവരാമെന്ന് വൈക്കം വിശ്വന്
24 February 2014
ജോസഫ് വിഭാഗത്തിന് എല്‍.ഡി.എഫിലേക്ക് തിരിച്ചുവരാമെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് . ജോസഫ് വിഭാഗം എല്‍.ഡി.എഫ് വിട്ടതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. എന്തിനാണ് മുന്നണി വിട്ടുപോയതെന്ന് ഇതുവരെ അവര്‍ പറഞ്ഞിട്ടുമില്ല. എല്‍.ഡി.എഫ് വിട്ട ശേഷവും അവര്‍ ഇടതുമുന്നണിയെ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്.ഇടുക്കി സീറ്റിന്റെ പേരില്‍ ജോസഫ് ഗ്രൂപ്പ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ ഇപ്പോൾ ഉള്ള ഈ ക്ഷണം.