സരിതയുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്നുള്ള വി.എസിന്റെ കത്ത് ഡിജിപിക്ക് കൈമാറിയെന്ന് ആഭ്യന്തരമന്ത്രി

single-img
24 February 2014

ramesh chennithalaസരിതയുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ കത്ത് ഡിജിപിക്കു കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസുകള്‍ ഒത്തുതീര്‍ക്കാന്‍ സരിതയ്ക്കു പണം ലഭിച്ചത് എവിടെനിന്നാണെന്ന് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് കഴിഞ്ഞ ദിവസം തനിക്കു കിട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെ സംബന്ധിച്ച് ഉടന്‍ അന്വേഷണം തുടങ്ങുമെന്നും സരിതയോടു സര്‍ക്കാരിനു പ്രത്യേക താല്‍പര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായാണു സരിത പുറത്തുവന്നതെന്നും അതല്ലാതെ അവര്‍ക്കു ജാമ്യം ലഭിച്ചതു പോലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടാണെന്നു കരുതുന്നില്ലെന്നും അഭ്യന്തരമന്ത്രി സൂചിപ്പിച്ചു.