സോളാര്‍ തട്ടിപ്പു കേസിലെ പ്രധാനപ്രതി സരിത എസ്. നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല
23 February 2014
സോളാര്‍ തട്ടിപ്പു കേസിലെ പ്രധാനപ്രതി സരിത എസ്. നായര്‍ ഇന്ന് മാധ്യമങ്ങളെ കാണില്ല. മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രം പരസ്യ പ്രതികരണം നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. പരസ്യപ്രതികരണം നടത്തിയാല്‍ കൂടുതല്‍ കുഴപ്പമാകുമെന്ന ഉപദേശത്തെ തുടര്‍ന്നാണ് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന തീരുമാനം മാറ്റിയത്. മുതിര്‍ന്ന അഭിഭാഷകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പിന്നീട് അറിയിക്കും. രണ്ടു ദിവസത്തിനകം മാധ്യമങ്ങളോട് എല്ലാം പറയുമെന്ന് ജയില്‍ മോചിതയായ ശേഷം സരിത അറിയിച്ചിരുന്നു.