ഇടുക്കി സീറ്റ് നിഷേധിച്ചാൽ സൗഹൃദ മത്സരം വേണമെന്ന വികാരം പാർട്ടിയിലുണ്ടെന്ന് ആന്റണി രാജു

single-img
23 February 2014

antonyഇടുക്കി സീറ്റ് കേരളാ കോൺഗ്രസിന് നിഷേധിച്ചാൽ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാർട്ടിയിലുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ഫ്രാൻസിസ് ജോർജിനെ നിർത്തിയാകും മത്സരം. യു.ഡി.എഫിൽ സൗഹൃദമത്സരം പുതിയ കാര്യമല്ലെന്നും മുൻപ് അതു ഉണ്ടായിട്ടുണ്ടെന്നും ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയിലെ ഭൂരിഭാഗം പ്രവർത്തകർക്കും ഈ അഭിപ്രായമുണ്ട്. 1996ൽ കടുത്തുരുത്തി മണ്ഡലത്തിൽ 1996ൽ സൗഹൃദമത്സരം നടന്നിട്ടുണ്ട്. രണ്ടു സീറ്റ് വേണമെന്ന ശക്തമായ അഭിപ്രായമാണ് കെ.എം.മാണിക്കുള്ളത്. ഇതുവരെ ചേർന്ന പാർട്ടി യോഗങ്ങളിൽ ഒന്നും തന്നെ ഇതു സംബന്ധിച്ച് എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.

കേരളാ കോൺഗ്രസുകളുടെ ലയനം കൊണ്ട് ഗുണം കിട്ടിയത് കോൺഗ്രസിനാണ്. ഇടുക്കി സീറ്റ് മടക്കി നൽകാനുള്ള മാന്യത കോൺഗ്രസ് കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.