സരിതയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രിക്ക് വിഎസിന്റെ കത്ത്

single-img
22 February 2014

Achuthanandanപ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുടെ സാമ്പത്തികസ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു.

സ്വന്തം കേസ് തീര്‍പ്പാക്കാന്‍ ലക്ഷങ്ങള്‍ എവിടെനിന്നാണ് സരിതയ്ക്ക് കിട്ടിയെന്ന് അന്വേഷിക്കണം. തന്റെയോ അമ്മയുടെയോ കയ്യില്‍ പണമില്ലെന്ന് സരിത നേരത്തെ സത്യവാങ്മൂലം നല്കിയിരുന്നു. ജയിലിലാകുമ്പോള്‍ സരിതയുടെ അക്കൗണ്ടില്‍ എഴുപതിനായിരം രൂപ മാത്രമാണുണ്ടായിരുന്ന സരിതയുടെ സാമ്പത്തിക സ്രോതസിനെപ്പറ്റി അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ അറിയിക്കണമെന്നും വിഎസ് കത്തില്‍ പറയുന്നു.