മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് സുധീരന്റെ താക്കീത്

single-img
22 February 2014

vbk-sudheeran_809394fകോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മദ്യവില്പന ശാലകള്‍ക്ക് ഇനിമുതൽ അനുമതി നല്‍കരുതെന്ന കെ. പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍.ഇത് വിശദീകരിച്ച് സുധീരൻ കീഴ്ഘടകങ്ങള്‍ക്ക് കത്തയച്ചു.കോൺഗ്രസ് പ്രതിപക്ഷത്തായ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണപക്ഷം ഏകപക്ഷീയമായി തീരുമാനമെടുത്താല്‍ അതില്‍ വിയോജിപ്പ് രേഖപ്പെടുത്തുകയും അക്കാര്യം ജനങ്ങളെ അറിയിക്കുകയും വേണം-കത്തില്‍ നിര്‍ദേശിക്കുന്നു.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരപരാധികളാണെന്ന് തെളിയുന്നതുവരെ പുതിയ നിയമനം നല്‍കരുതെന്ന് നിർദ്ദേശിച്ച കത്തും സുധീരൻ സർക്കാരിനു നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടത്