സംസ്ഥാനത്ത് പത്തു വര്‍ഷം തടവുശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

single-img
22 February 2014

rameshപത്തുവര്‍ഷമോ അതിലധികം വര്‍ഷമോ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചുകഴിയുന്ന തടവുപുള്ളികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശിക്ഷ അനുഭവിക്കുന്നവരുടെ സ്വഭാവ രീതി പരിഗണിച്ചാവും മോചനം. നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരി തുറന്നജയിലിലെ ജയില്‍ വാര്‍ഡര്‍മാര്‍ക്കുള്ള പാസിംഗ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിക്കലും സിക്കയുടെ പുതിയമന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.