സരിതയുടെ ജാമ്യത്തിനു പിന്നില്‍ മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് പിണറായി

single-img
22 February 2014

pinarayi-vijayanമുഖ്യമന്ത്രി എഴുതിയ തിരക്കഥ അനുസരിച്ചാണ് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ക്ക് ജാമ്യം കിട്ടിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് സുല്‍ത്താന്‍ബത്തേരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിതയെ രക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സരിതയ്ക്ക് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രി താത്പര്യമെടുത്ത് പ്രവര്‍ത്തിച്ചു. കേസില്‍ ഗൂഢാലോചന ചുമത്താതിരുന്നത് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനാനാണെന്നും പിണറായി വിജയന്‍ പറഞ്ഞു.