അമൃതാനന്ദമയി ആശ്രമത്തിനെതിരെയുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ അന്വേഷിക്കണം: പിണറായി വിജയന്‍

single-img
22 February 2014

pinarayi-press-meet__smallഅമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആശ്രമങ്ങളില്‍ നടക്കുന്നതെന്തെന്ന് പരിശോധിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് അതില്‍ നിന്നും ഒളിച്ചോടുന്നതെന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

െവളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആശ്രമത്തില്‍ ആശ്രമത്തില്‍ അരുതാത്തത് നടക്കുന്നുവെന്നുതന്നെയാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ആശ്രമത്തിനെതിരെ അവിടുണ്ടായിരുന്നവര്‍ തന്നെയാണ് ആരോഎണം ഉന്നയിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ആശ്രമത്തില്‍ ചാരിറ്റിയുടെ പേരില്‍ ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ചും സാമ്പത്തിക ശ്രോതസ്സിെനക്കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഘടനവാദപ്രവര്‍ത്തനങ്ങള്‍ ആശ്രമത്തിനുള്ളില്‍ നടക്കുന്നുണ്ടോയെന്നതും അന്വേഷിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കേരളത്തിലെ ആശ്രമങ്ങളില്‍ ആശ്രമാന്തരീക്ഷം നിലനില്‍ക്കുന്നുമണ്ടായെന്ന കാര്യവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് അന്വേഷണം നടത്തേണ്ടതാണെന്നും അദ്ദഹം പറഞ്ഞു.