കടല്‍ക്കൊലക്കേസില്‍ സുവ നിയമം ചുമത്തില്ല

single-img
22 February 2014

Italianരണ്ട് മതസ്്യബന്ധന തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ‘സുവ’ നിയമം ചുമത്തില്ല. എന്നാല്‍ നാവികര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതകത്തിനും കേസ്സെടുത്തിട്ടുണ്ട്. ബോട്ട് തകര്‍ത്തതിന് മറ്റ് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ‘സുവ’ നിയമമില്ലാതെ എന്‍.ഐ.എ.യ്ക്ക് ഈ കേസ് അന്വേഷിക്കാന്‍ നിയമപ്രകാരം സാധ്യമല്ല. നേരത്തേ ‘സുവ’യിലെ വധശിക്ഷയുള്ള വകുപ്പ് ഒഴിവാക്കി പത്തു കൊല്ലത്തെ തടവുശിക്ഷയുള്ള വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ എന്‍.ഐ.എ.യ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.