മകനു പിന്നാലെ അച്ഛനും..അപർണ്ണയ്ക്ക് നായകൻ മമ്മൂട്ടി

single-img
22 February 2014

7552-Aparna-Gopinathവേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയായി അപര്‍ണ്ണാ ഗോപിനാഥ്.റിമ കല്ലിങ്കലിനെയാണ് നേരത്തെ നായികയായി കണ്ടുവച്ചിരുന്നത്. ഡേറ്റു പ്രശ്നത്തെ തുടർന്നാണ് റിമ പിന്മാറിയതെന്നാണ് വിവരം.മാര്‍ട്ടിന്‍ പ്രക്കാട്ട്‌ ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ചിത്രം എബിസിഡി യിലൂടെ ആയിരുന്നു അപര്‍ണ്ണയുടെ സിനിമാ പ്രവേശം.

ദയ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം പ്രശസ്ത ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രമാണു.ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗോള്‍ഡ് കോയിന്റെ ബാനറില്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.