മുംബൈയിലെ ആം ആദ്മി ഓഫീസിന് നേരെ ആക്രമണം

single-img
22 February 2014

aapമുംബൈ അന്ധേരിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസിന് നേരെ 25 ഓളം വരുന്ന എന്‍സിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. ഓഫീസിനുള്ളില്‍ സൂക്ഷിച്ചിരുന്ന അരവിന്ദ് കേജരിവാളിന്റെ പോസ്റ്ററുകളും മറ്റ് വസ്തുവകകളും അക്രമികള്‍ നശിപ്പിച്ചു.

സംഭവത്തില്‍ എഎപി പോലീസില്‍ പരാതി നല്‍കി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് എഎപി ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. എഎപിയുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

എന്‍സിപി കോമാളികള്‍ അന്ധേരിയിലെ ഓഫീസ് ആക്രമിച്ചുവെന്നാണ് സംഭവത്തോട് എഎപി ട്വിറ്ററില്‍ പ്രതികരിച്ചത്.