ആന്ധ്രയിൽ രാഷ്‌ട്രപതി ഭരണത്തിനു ശുപാർശ

single-img
21 February 2014

1458687_626132050784383_1291110192_nആന്ധ്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നു.ആന്ധ്രമുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ ശുപാര്‍ശ. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കേന്ദ്രമന്ത്രി സഭ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും

മുഖ്യമന്ത്രി പദത്തില്‍നിന്നു രാജിവച്ച്‌ കിരണ്‍കുമാര്‍ റെഡ്‌ഡി കത്തു നല്‍കിയെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്‌. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടാകാത്തതാണ്‌ ആശയക്കുഴപ്പത്തിനു കാരണം.ആന്ധ്രപ്രദേശ്‌ വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണു കിരണ്‍കുമാര്‍ റെഡ്‌ഡി കഴിഞ്ഞദിവസം ഗവര്‍ണര്‍ ഇ.എസ്‌.എല്‍. നരസിംഹനു രാജിക്കത്തു നല്‍കിയത്