സരിതാ നായര്‍ ജയില്‍ മോചിതയായി

single-img
21 February 2014

09TH_SARITHA_1715201fകേസുകളിൽ എല്ലാം  ജാമ്യം ലഭിച്ചതോടെ സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ നായര്‍ ജയില്‍ മോചിതയായി. അട്ടക്കുളങ്ങര ജയിലില്‍ നിന്നാണ് സരിത പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും രണ്ടു ദിവസത്തിനകം എല്ലാം വിശദമായി മാധ്യമങ്ങളോട് പറയാമെന്നും സരിത പ്രതികരിച്ചു. എട്ട് മാസത്തെ ജയിൽ വാസത്തിനു ശേഷമാണു സരിത പുറത്തിറങ്ങുന്നത്.