എയര്‍ഹോസ്റ്റസിനോട് മോശം പെരുമാറ്റം; കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

single-img
21 February 2014

ഇന്‍ഡി വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറിയതിനെത്തുടർന്ന് കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.കൊച്ചിയില്‍ നിന്ന് ഹൈദരബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് താരങ്ങളെ ഇറക്കിവിട്ടത്. സി.സി.എല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഹൈദരബാദിലേക്ക് പോകാനെത്തിയതായിരുന്നു താരങ്ങൾ.

വിമാനം നെടുമ്പാശേരിയില്‍ നിന്ന് പുറന്നുയരുന്നതിന് മുന്‍പ് വിമാനത്തിന്റെ സുരക്ഷയെ കുറിച്ച് ജീവനക്കാരി വിശദീകരിക്കുന്നതിനിടെയാണ് കേരള സ്‌ട്രൈക്കേഴ്‌സിലെ ഒരംഗം മോശമായി പെരുമാറിയത്. സംഭവത്തില്‍ ജീവനക്കാരി പൈലറ്റിനോട് പരാതിപ്പെട്ടു. തുടര്‍ന്ന് താരങ്ങളും മറ്റ് യാത്രക്കാരുമായി ചേരിതിരിഞ്ഞു. ഇതേ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകി. തര്‍ക്കം കാരണം വിമാനം പുറപ്പെടാന്‍ കഴിയില്ലെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. ഒടുവില്‍ സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ പുറത്തിറങ്ങിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.