ഐ പി എൽ 2014 സീസണ്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ സാധ്യതയേറി

single-img
21 February 2014

iplഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2014 സീസണ്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു . പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാമയമായതിനാലാണിത് എന്ന് ഷിന്‍ഡെ പറഞ്ഞു . വ്യാഴാഴ്ച ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ഐപിഎല്‍ ചെയര്‍മാന്‍ രന്‍ജീബ് ബിശ്വാള്‍ എന്നിവര്‍ വ്യാഴാഴ്ച ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതേതുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ സാധ്യതയേറി. ദക്ഷിണാഫ്രിക്കയ്ക്കാണ് കൂടുത്യല്‍ സാധ്യത കല്പിക്കുന്നതെന്നും ബിസിസിഐ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയാതെ ഐപിഎല്ലന് സുരക്ഷ ഒരുക്കാനാവില്ലെന്നാണ് ഷിന്‍ഡെ വ്യക്തമാക്കിയത്. സംസ്ഥാന പോലീസിനു പുറമേ 1.20 ലക്ഷത്തോളം കേന്ദ്രസേനയെയും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കേണ്ടിവരും. മെയ് പകുതിയോടെ മാത്രമേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളതിനാല്‍ അതുവരെ ഐപിഎല്‍ മാറ്റിവയ്ക്കുന്നത് ഉചിതമാകില്ലെന്ന നിലപാടിലാണ് ബിസിസിഐ.ഏപ്രില്‍ ഒന്‍പത് മുതല്‍ ജൂണ്‍ മൂന്നു വരെയാണ് ഐപിഎല്‍ നടക്കാന്‍ സാധ്യത.2009ലും സാമാനമായ സാഹചര്യത്തില്‍ ഐപിഎല്ലിന് ദക്ഷിണാഫ്രിക്ക വേദിയായിരുന്നു.