ആറന്മുള വിമാനത്താവളം : എല്ലാ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

single-img
21 February 2014

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. വിമാനത്താവള പദ്ധതിയെക്കുറിച്ച് സത്യവാങ്മൂലം നല്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ റിപ്പോര്‍ട്ടുകള്‍ വല്ലതും പരിഗണിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

എന്നാല്‍ , കേന്ദ്രസര്‍ക്കാരാണ് വിമാനത്താവളത്തിന് അനുമതി നല്കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.