തലശ്ശേരിയില്‍ ബി എം എസ് ഓഫീസിനു തീയിട്ടു

single-img
21 February 2014

തലശേരി: പെരിങ്ങത്തൂരില്‍ ബിഎംഎസ് ഓഫീസ് അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്. ഇതിനടുത്ത സ്ഥലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ഓഫീസും മുസ്ലീം ലീഗ് ഓഫീസും കത്തിച്ചിരുന്നു. ബിഎംഎസ് ഓഫീസ് കത്തിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പെരിങ്ങത്തൂര്‍, കരിയാട് മേഖലകളില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. അക്രമത്തില്‍ ബിഎംഎസ് ജില്ലാ ജോയിന്റ സെക്രട്ടറി എം.പി ഗോപാലകൃഷ്ണന്‍ പ്രതിഷേധിച്ചു. സംഘടര്‍ഷാവസ്ഥ കണക്കിലെടുത്ത് തലശേരി എഎസ്പി ടി.നാരായണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്.