ഞാനൊരു കമ്മ്യൂണിസ്റ്റാണ്, തന്റെ നിലപാടുകളെക്കുറിച്ച് കെജരിവാളിന് ഒന്നുമറിയില്ല: വി.എസ്

single-img
20 February 2014

Achuthanandanതാനൊരു കമ്മ്യൂണിസ്റ്റാണെന്നും ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിന് തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അതിനു തെളിവാണ് കേജ്‌രിവാള്‍ തന്നെ എഎപിലേക്ക് ക്ഷണിച്ചതെന്നും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്യൂതാനന്ദന്‍. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെപ്പോലുള്ള ഒരാളിനെ എഎപിലേക്ക് ക്ഷണിച്ചത് തന്നെക്കുറിച്ച് ഒന്നും പഠിക്കാതെയാണെന്നും വിഎസ് പറഞ്ഞു.

ടിപി വധത്തില്‍ സിബിഐ അന്വേഷണത്തേക്കാള്‍ പ്രധാനപ്പെട്ടത് അതില്‍ ഫായീസിന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണമാണ്. അതിനാണ് താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഏറ്റവും വലിയ അഴിമതിയായ സോളാര്‍ അഴിമതിക്കുശേഷം ക്വാറികള്‍ക്കും ബഹുനിലകെട്ടിടങ്ങള്‍ക്കും അനുമതി നല്‍കി കോടികള്‍ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പരിസ്ഥിതി കൊള്ളക്കാരനായിരിക്കുകയാണ്. നിയമവിരുദ്ധമായി ക്വാറികള്‍ക്ക് അനുമതി നല്‍കിയ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണലില്‍ കേസ് കൊടുക്കുമെന്നും വിഎസ് പറഞ്ഞു. ക്വാറികള്‍ക്ക് അനുമതി നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യാന്‍ തന്നെയാണ്താന്‍ കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു