ടിപി വധക്കേസ് സിബിഐക്കു വിടാന്‍ തീരുമാനം

single-img
20 February 2014

Chennithalaടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സിബിഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലഅറിയിച്ചു. കൊലപാതകത്തിനുശേഷം പ്രതികളെ ഒളിവില്‍ പോകാന്‍ സിപിഎം സഹായിച്ചതായി കരുതാമെന്നും കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്്‌ടെന്നും ചെന്നിത്തല പറഞ്ഞു..

സിപിഎം നേതാവ് പി. മോഹനനും സ്വര്‍ണകള്ളക്കടത്തുകാരന്‍ ഫയാസും തമ്മിലുള്ള ബന്ധവും ഇവര്‍ ജയിലില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ചയുമാണ് ടി.പി. വധക്കേസ് സി.ബി.ഐക്ക് വിടാന്‍ കാരണമായ പ്രധാന കാരണങ്ങളെന്ന് ശചന്നിത്തല പറഞ്ഞു. ജയിലിലെ പ്രതികളുടെ മൊബൈല്‍ ഉപയോഗം, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ചാണ്്ടിക്ക് അയച്ച കത്ത് തുടങ്ങിയ കാര്യങ്ങളും കേസ് സി.ബി.ഐക്ക് വിടുന്നതില്‍ സംസ്ഥാനം പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.