തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും നന്ദി : ഗെയ്ല്‍ ട്രെഡല്‍ ഫേസ്ബുക്കില്‍

single-img
20 February 2014

gayathriതന്നെയും പുസ്തകത്തെയും പിന്തുണച്ച മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അമൃതാനന്ദമയി മഠത്തിലെ പഴയ അന്തേവാസിയും വിവാദനായികയുമായ ഗെയ്ല്‍ ട്രെഡല്‍ ഫെസ്ബൂക്കില്‍ കുറിപ്പ് പോസ്റ്റ്‌ ചെയ്തു.”എല്ലാവര്‍ക്കും നന്ദി” എന്ന് ‘മംഗ്ലീഷില്‍ ” തുടങ്ങുന്ന പോസ്റ്റ്‌ പക്ഷെ ഇംഗ്ലീഷില്‍ ആണ്.ഇവരുടെ “വിശുദ്ധനരകം” എന്ന പുതിയ പുസ്തകത്തിലെ വിവാദപരാമര്‍ശങ്ങള്‍ അമൃതാനന്ദമയി ആശ്രമത്തെ വെട്ടിലാക്കിയിട്ടുണ്ട്.ഇന്നലെ മുതല്‍ പുസ്തകം ഓണ്‍ലൈനില്‍ വലിയ വിവാദമായിരിക്കുകയാണ്.

“മീഡിയ ഉള്‍പ്പെടെ എന്നെ അകമഴിഞ്ഞ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി, എന്റെ കഥക്ക് ലഭിക്കുന്ന പ്രതികരണം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. എഴുതാനുള്ള കരുത്ത് കണ്ടത്തൊന്‍ ഇത്രയും കാലമെടുത്തു . പേടി തട്ടിമാറ്റി മുന്നോട്ടു വരിക എന്നത് എന്റെ കടമയായിരുന്നു.” ഗെയ്ല്‍ പറയുന്നു.ഗെയ്ല്‍ ട്രെഡ്വെലിന്റെ ഈ ഫെയ്‌സ്ബുക്ക്  പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.