പ്രതിഷേധക്കാര്‍ക്കെതിരേ ബലം പ്രയോഗിക്കരുതെന്നു തായ് കോടതി

single-img
20 February 2014

thailandപ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവരെ നേരിടാന്‍ സര്‍ക്കാര്‍ ബലം പ്രയോഗിക്കരുതെന്നു തായ്‌ലന്‍ഡ് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ വിരുദ്ധരെ ഒഴിപ്പിക്കാന്‍ പോലീസ് ആരംഭിച്ച നടപടിയില്‍ ഒരു പോലീസുകാരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടതിനു പിറ്റേന്നാണു കോടതി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ നേരിടാന്‍ ബാങ്കോക്കിലും പരിസരപ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യിംഗ്‌ലക് ഷിനവത്രയുടെ നടപടി കോടതി അംഗീകരിച്ചു. എന്നാല്‍, സമാധാനപരമായ പ്രക്ഷോഭങ്ങള്‍ പിരിച്ചുവിടാന്‍ അടിയന്തരാവസ്ഥയെ ദുരുപയോഗം ചെയ്യരുതെന്നു കോടതി മുന്നറിയിപ്പു നല്കി. കഴിഞ്ഞദിവസത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കോക്കിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കുന്ന പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്ന നടപടി പോലീസ് നിര്‍