ആരൊക്കെ വിചാരിച്ചാലും തന്നെയും സുധീരനെയും തമ്മില്‍ തെറ്റിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

single-img
20 February 2014

M_Id_279187_Oommen_Chandyമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ, മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനുള്ള കെപിസിസി നിര്‍ദേശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണമെന്ന പാര്‍ട്ടി തീരുമാനം അറിയിച്ചാല്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരൊക്കെ എന്തൊക്കെ ശ്രമിച്ചാലും തന്നെയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും തമ്മില്‍ തെറ്റിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി പ്രസിഡന്റും സര്‍ക്കാരും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും കെപിസിസി പ്രസിഡന്റ് പറയുന്നതു തന്നെയാണു പാര്‍ട്ടിയുടെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു.