രാഹുല്‍ ഗാന്ധിയോട് മാപ്പപേക്ഷിച്ചു മുരുകന്റെയും നളിനിയുടെയും മകള്‍

single-img
20 February 2014

തന്റെ മാതാപിതാക്കള്‍ ചെയ്ത കുറ്റത്തിന് രാഹുല്‍ ഗാന്ധിയോട് മാപ്പപേക്ഷിച്ചുകൊണ്ട്‌ രാജീവ് വധക്കേസിലെ പ്രതികളായ മുരുകന്റെയും നളിനിയുടെയും മകള്‍ രംഗത്ത്‌.ഇന്നലെ പ്രമുഖ ചാനലിലെ ചര്‍ച്ചയ്ക്കിടെ ഫോണിലൂടെയാണ് 22-കാരിയായ ഹരിത്ര ശ്രീഹരന്‍ , രാഹുല്‍ ഗാന്ധിയോട് മാപ്പ് ചോദിച്ചത്.ഹരിത്ര ഒന്‍പതു വര്‍ഷമായി യുകെയിലാണ്.

“രാഹുല്‍ ഗാന്ധിയോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.എന്റെ മാതാപിതാക്കള്‍ ആവശ്യത്തിലധികം പശ്ചാത്തപിച്ചു കഴിഞ്ഞു.അവര്‍ മാപ്പര്‍ഹിക്കുന്നു.പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന എന്തെന്ന് എനിക്കിപ്പോള്‍ അറിയാം .” ഹരിത്ര പറഞ്ഞു.

മാതാപിതാക്കള്‍ ചെയ്തതിനുള്ള ശിക്ഷ അനുഭവിച്ചത് താനും കൂടി ആണെന്ന് ഹരിത്ര പറഞ്ഞു.ജീവനോടെയുണ്ടായിട്ടും തന്റെ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാന്‍ തനിക്കു കഴിഞ്ഞില്ല.അവര്‍ ചെയ്ത കുറ്റത്തിന് വേണ്ടത്ര ശിക്ഷ അവര്‍ക്ക് കിട്ടിയെന്നും ഹരിത്ര പറയുന്നു.രാജീവ് വധക്കേസിലെ പ്രതികളെ വെറുതെ വിടാനുള്ള തീരുമാനമെടുത്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് നന്ദി രേഖപ്പെടുത്താനും ഹരിത്ര മറന്നില്ല.